ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍. സെന്‍ട്രല്‍ കശ്മീരിലെ ശ്രീനഗര്‍ ജില്ലയിലാണ് ഇവര്‍ അറസ്റ്റിലായത്.ശ്രീനഗര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സിന്റെ ഒരു സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തി. ഖരൂപാംപോര്‍ സ്വദേശി നവീദ് ഷാഫി വാനി, കദ്‌ലബല്‍ പാംപോര്‍ സ്വദേശി ഫൈസാന്‍ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് പിസ്റ്റള്‍, വെടിയുണ്ടകള്‍, 16 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.

തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പ്രദേശത്ത് നിയോഗിക്കുകയായിരുന്നു. സനത് നഗര്‍ ചൗക്ക്‌രംഗ്രേത്ത് റോഡ് ഏരിയയില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ സംഘം ഒരു ഭീകരനെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് രണ്ടാമത്തെ ഭീകരനെ പാംപോര്‍ ഏരിയയില്‍ നിന്ന് പിടി കൂടുന്നതെന്നും പോലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...