Thursday, May 2, 2024 9:42 pm

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. അതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ആരോപിച്ചു. വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്നതും ഇ.പി ജയരാജന്റെ തിരക്കഥയായിരുന്നുവെന്നും കെ.സുധാകരന്‍ ആരോപണമുന്നയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിലാണ് സിപിഎം.

അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം നിര്‍ണ്ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് കോടിയേരി പറയുന്നത്.

എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പ്രതിയെ പറ്റി വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുള്ളതിനാല്‍ അതിവേഗം പ്രതിയെ കണ്ടെത്താനാകുമെന്നാണഅ സൂചന. എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ വീടിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷയും വര്‍ധിപ്പിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവ് സംസ്ഥാനം സന്ദര്‍ശിക്കുന്ന ദിവസം, അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആദ്യമായി കേരളത്തില്‍ കടന്നു വരുന്ന ദിവസം അതിന്റെ പ്രചരണവും ഗാംഭീര്യവും തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരാണ് മണ്ടന്മാര്‍. കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് ആദ്യം പറഞ്ഞത് ഇ.പി ജയരാജനാണ്. എകെജി സെന്ററിന് എല്ലാ സ്ഥലത്തും സി.സി.ടി.വി ക്യാമറകളുണ്ട്. എകെജി സെന്ററുമായി പരിചയം ഇല്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ആക്രമണം നടത്തി തിരിച്ചു പോകാന്‍ സാധിക്കുമോ?-കെ സുധാകരന്‍ ചോദിച്ചു.

വിമാനത്തിലെ പ്രതിഷേധത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതാണ്. എകെജി സെന്ററിലേയും തിരക്കഥ അദ്ദേഹത്തിന്റേതാണ്. അതുകൊണ്ട് ഇത് കോണ്‍ഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനും രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഇ.പി ജയരാജന്‍ പേഴ്‌സണലായി നടത്തിയ നാടകമാണ് എന്ന് കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതിനുള്ള തിരിച്ചടി ആണ് ഇത് എന്നാണ് പറയുന്നത്, എങ്കില്‍ അത് നേരത്തെ തന്നെ ആകാമായിരുന്നു എന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണ് എന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. ആരാണ്, എന്താണ് എന്ന് അറിയാതെ കോണ്‍ഗ്രസ് ആണ്, യുഡിഎഫ് ആണ് ആക്രമത്തിന് പിന്നില്‍ എന്ന് പറയുന്നത് ശരിയല്ല. സംഭവം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച്‌ തീരുമാനം എടുക്കുന്നതിന് മുമ്ബ് കുറ്റവാളി കോണ്‍ഗ്രസ് ആണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. ഇപ്പോഴുള്ള സമരത്തില്‍ നിന്ന് വഴിമാറി പോകില്ലെന്നും സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

0
ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക്....

പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ...

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...