ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി. മഴയെതുടർന്ന് ദുബായിൽ ഫെറി സർവീസും ഇന്റർസിറ്റി ബസ് സർവീസും നിർത്തിവെച്ചു. റാസൽഖൈമയിൽ റോഡ് തകർന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും. ഇന്നലെ വൈകിട്ട് അബുദാബിയിൽ തുടങ്ങിയ മഴ ഇന്ന് മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. അബുദാബിയുൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. കനത്തമഴ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. 13 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാന അധികൃതർ അറിയിച്ചു. ദുബായിലേക്കുളള 9 വിമാനങ്ങളും ദുബായിൽ നിന്നുളള 4 വിമാനങ്ങളുമാണ് റദ്ദാക്കിയത് ദുബായ് വിമാനത്താവളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ വെട്ടിക്കുറച്ചു.

ദുബായിലേക്ക് വരേണ്ട 5 വിമാനങ്ങൾ സമീപത്തെ എയർപോർട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടു. എത്തിഹാദ് എയർലൈനും എയർ അറേബ്യയും യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുളള ചില വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. ദുബായിൽ ഫെറി സർവീസും ഇന്റർ സിറ്റി ബസ് സർവീസും നിർത്തിവച്ചു റാസൽ ഖൈമയിൽ മണ്ണിടിച്ചിലിൽ റോഡ് തകർന്നു. അൽ ശുഹാദാ സ്ട്രീറ്റ് എക്‌സിറ്റിന് സമീപമാണ് സംഭവം. കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇന്നും നാളെയും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്. രാജ്യത്തെ സ്‌കൂളുകളിൽ ഇന്ന് അധ്യയനം ഓൺലൈൻ മുഖേനയായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓരഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....