ഒടുവിൽ ബാലിസ്റ്റിക് റിപ്പോർട്ടുമെത്തി ; ബോയിംഗ് മുൻ ജീവനക്കാരന്റെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

സൗത്ത് കരോലിന: ബോയിംഗ് വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. ജോൺ ബാർനെറ്റിന്റേത് ആത്മഹത്യയെന്ന കണ്ടെത്തിന് പിന്നാലെയാണ് അമേരിക്കയിലെ ചാൾസ്റ്റൺ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായുള്ള രേഖകൾ വെള്ളിയാഴ്ചയാണ് പോലീസ് പുറത്ത് വിട്ടത്.
മാർച്ച് 9നായിരുന്നു സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 കാരനായ ജോൺ ബാർനെറ്റ് സ്വയം വെടിവച്ച് മരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജോൺ ബാർനെറ്റിന്റെ കുടുംബം പരാതിപ്പെടുകയും സമൂഹമാധ്യമങ്ങളിലും മറ്റും വലിയ രീതിയിൽ ദുരൂഹത സംബന്ധിച്ച ആരോപണങ്ങളും ഉയർന്നതോടെ പോലീസ് അന്വേഷണം തുടരുകയായിരുന്നു. ബാലിസ്റ്റിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വെടിവച്ചത് ജോൺ ബാർനെറ്റ് ആണെന്ന് പറഞ്ഞിരുന്നു.

ജോൺ ബാർനെറ്റിന്റെ വിരലടയാളങ്ങളുടെ നോട്ട് ബുക്കും വാഹനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ കോപ്പിയും പുറത്ത് വിട്ടിട്ടുണ്ട്. AIR21 കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്‍റെ അഭിഭാഷകനുമായി സംസാരിക്കാന്‍ സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍, കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളില്‍ വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോൺ ബാർനെറ്റ് 2017-ൽ വിരമിക്കുന്നതുവരെ 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്നു. ബോയിംഗ് കമ്പനിക്കെതിരെ വിസിൽബ്ലോവർ കേസില്‍ ജോൺ ബാർനെറ്റ് തെളിവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. 2010 മുതൽ ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്‍റിൽ നിന്നാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനർ നിര്‍മ്മിക്കുന്നത്. ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോള്‍ ചാൾസ്റ്റൺ പ്ലാന്‍റിലെ തൊഴിലാളികള്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഘടിപ്പിച്ചുവെന്നാണ് ജോൺ വെളിപ്പെടുത്തിയത്. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങള്‍ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് ജോൺ വെളിപ്പെടുത്തിയത് വലിയ രീതിയിൽ ബോയിംഗിനെതിരെ വിമർശനം ഉയരാൻ കാരണമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...