Thursday, May 2, 2024 10:25 pm

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം തമാശ ; വിവാദപരാമർശവുമായി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പരാമര്‍ശം വിവാദമായി. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു. 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ ഫലം നിലവാരം ഉള്ളതാക്കി. ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഈ വര്‍ഷം 44 363 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു. സംസ്ഥാനത്തെ 15000 വിദ്യാലയങ്ങളെ കോര്‍ത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ മികച്ച പേജുകള്‍ ഉള്‍പ്പെടുത്തിയ സ്‌കൂളുകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് മന്ത്രി നിര്‍വഹിച്ചത്. കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്‌.എസ് കരിപ്പൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി

0
മൂന്നാർ : കണ്ണിനും മനസ്സിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി....

ക്ലാസുകൾ ഉണ്ടാകില്ല, സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി മെയ് ആറ്...

0
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ...

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

0
തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ...

പാലക്കാട് വീണ്ടും ഉയർന്ന താപനില ; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

0
പാലക്കാട് : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും...