അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം പണത്തിന്റെ പേരില്‍ ; മര്‍ദിച്ചത് വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചെന്ന് ജില്ലാ പോലീസ് ചീഫ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടിയിൽ യുവാക്കളെ മര്‍ദിച്ചത് 10 പേര്‍ ചേര്‍ന്നാണെന്ന് പാലക്കാട് ജില്ലാ പോലീസ് ചീഫ് ആര്‍ വിശ്വനാഥ്. കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും തോക്ക് നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രതികള്‍ ഇരുവരേയും വടികളും ഇരുമ്പ്  പൈപ്പും ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ വിനായകനെ നാല് ദിവസം കസ്റ്റഡിയില്‍വച്ച്‌ ക്രൂരമായി മര്‍ദിച്ചു. വിനായകന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴി എടുക്കാന്‍ സാധിക്കുവെന്നും എങ്കില്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവൂവെന്ന് വിശ്വനാഥ് പറഞ്ഞു.

‘നന്ദകിഷോറും വിനായകനും ചേര്‍ന്ന് കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്കെത്തിച്ച്‌ നല്‍കാം എന്ന ഉറപ്പില്‍ പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയിയതുമില്ല. ഇതാണ് പ്രശ്‌ന കാരണം. ഈ വൈരാഗ്യത്തില്‍ വിനായകനെയും നന്ദകിഷോറിനെയും മര്‍ദിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ അവശനിലയിലായ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ച്‌ മുങ്ങി. നന്ദകിഷോര്‍ മരിച്ചു. വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു’.- ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...