Sunday, May 26, 2024 3:21 am

അലക്ഷ്യമായി വാഹനമോടിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : അലക്ഷ്യമായി വാഹനമോടിച്ച്‌ നാട്ടുകാരെയും മറ്റ് വാഹനയാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ബസ് ഡ്രൈവറുടെ ലൈസന്‍സ്റദ്ദാക്കി. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് സ്വദേശി ഷംസുദ്ദീന്‍ ബാബുവിന്റെ ലൈസന്‍സാണ് ആര്‍.ടി.ഒ. സസ്‌പെന്‍ഡ് ചെയ്തത്. പുക്കാട്ടുപടി-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഷംസുദ്ദീന്‍. കഴിഞ്ഞദിവസം വള്ളത്തോള്‍ നഗറിലാണ് ലൈസന്‍സ് തെറിക്കാന്‍ ആസ്പദമായ സംഭവം നടന്നത്.

തിരക്കേറിയ സമയത്ത് ഗതാഗതനിയമം ലംഘിച്ച്‌ തെറ്റായ ഭാഗത്തുകൂടിയെത്തിയ ബസ് അലക്ഷ്യമായി ഓടിച്ച്‌ മറ്റ് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഭീതിയിലാഴ്ത്തി. കൂടാതെ, ബസ് ഇടയിലൂടെ കുത്തിക്കയറ്റി റോഡില്‍ കുറെ നേരം ഗതാഗതക്കുരുക്കും ഉണ്ടാക്കി. ഈ സമയം അതുവഴിവന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്ദുധരന്‍ ആചാരി ഡ്രൈവറെ വഴിയിലിട്ടു പൂട്ടുകയായിരുന്നു.

ബസിന്റെ വാതിലുകള്‍ കൃത്യമായി അടയ്ക്കാത്തതിന് മറ്റൊരു കേസും ചുമത്തി. കലൂര്‍ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവിന്റെ ലൈസന്‍സും റദ്ദാക്കി. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അരുണ്‍ ഷാജിക്കാണ് പിടിവീണത്. ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ റേസി’ന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ഉയര്‍ന്ന ശബ്ദത്തിലായിരുന്നു അരുണ്‍ വാഹനമോടിച്ചത്. വാഹനം ശ്രദ്ധയില്‍പ്പെട്ട അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഹനം നിര്‍ത്താന്‍ കൈകാണിച്ചെങ്കിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. നമ്പർ പരിശോധിച്ചാണ് വാഹന ഉടമയെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാർഷിക ഉൽപന്ന വിപണനത്തിനായി കർഷകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും : മന്ത്രി പി...

0
തിരുവനന്തപുരം: ഇന്ത്യയിലെ കാർഷിക മേഖലയിൽ ഇന്ന് ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ഇന്ത്യൻ...

യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി

0
തിരുവനന്തപുരം: യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം...

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം : സുഹൃത്തിന്റെ ഭാര്യയെ മർദ്ദിച്ച കേസ് ; പ്രതി...

0
കൊല്ലം: കൊല്ലം കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ...

മഴക്കെടുതിയില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയ യുവാവ് മരിച്ചു

0
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ കനത്ത മഴയെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം...