Wednesday, April 24, 2024 7:17 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലക്ചറര്‍ ഒഴിവ്
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 14 ന് രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍ : 0468 – 2961144.

പി.ജി.ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 31 ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവും ഫീസിളവും ഉണ്ടായിരിക്കും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക.
പ്രിന്റ് ജേര്‍ണലിസം, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍ കോഴ്‌സ്.
ടെലിവിഷന്‍ ജേര്‍ണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോക്യുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് കോഴ്‌സ്. ഒപ്പം, ജേര്‍ണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും പരിശീലനം നല്‍കുന്നു. ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.
കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.ഓണ്‍ലൈന്‍ അപേക്ഷ 2022 ജൂലൈ 15 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275 ഇ-മെയില്‍: [email protected].

ഓണ്‍ലൈന്‍ അപേക്ഷ നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് /സിബിഎസ്സി /ഐസിഎസ്സി അഫിലിയേറ്റഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. ഇനിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാത്ത സ്‌കൂളുകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0474 – 2914417.

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎല്‍ഐഎസ്, ഡിസിഎഫ്എ, ഡിസിഎഫ്ഐ, പിജി ഡിപ്ലോമ ഇന്‍ ഓഡിയോ, പിജിഡിഎഇ, പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ,പിജിഡിസിഎഫ്, എഡിബിഎംഇ, ഡിഎല്‍എസ്എം, പിജിഡിഇഡി, സിസിഎന്‍എ തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.
ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി /എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം ജൂലൈ 15 നു വൈകുന്നേരം നാലിനു മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

കാര്‍ഷിക ട്രെയിനിംഗ്
ക്ഷീര വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ 13 മുതല്‍ 14 വരെ രണ്ട് ദിവസത്തെ കാര്‍ഷിക ട്രെയിനിംഗ് നടത്തുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 0473 – 4299869, 9495390436, 9446453247 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പ് ചെയ്തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.

വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി ; അപേക്ഷാ തീയതി നീട്ടി
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നതിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 31 വരെ നീട്ടി. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2243452.

തൊഴില്‍രഹിതര്‍ക്കു വായ്പകള്‍ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു /ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍,വിവാഹം, ഭവന ,ഭവന പുനഃരുദ്ധാരണ വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18.നും 55.നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503.

ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു
ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപ്പുഴ, കൊടുമുടി, അട്ടത്തോട്, കരികുളം, കുറുമ്പന്‍മൂഴി എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022-23 വര്‍ഷത്തേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിര താമസക്കാരും നാല്‍പ്പത് വയസിന് താഴെ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത ഡിഗ്രിയോടൊപ്പം ഏതെങ്കിലും വിഷയത്തില്‍ ബി.എഡ് /ടിടിസി /ഡി.എല്‍.എഡ്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. സ്വയം തയ്യാറാക്കിയ അപേക്ഷയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ് സഹിതം ഈ മാസം എട്ടിന് മുന്‍പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി – 689672 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടിക്കാഴ്ച സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍. 8075400423.

ദര്‍ഘാസ്
കോഴഞ്ചേരി ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിലേക്ക് ഒരു സ്ലിറ്റ് ലാമ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 ന് വൈകിട്ട് നാലു വരെ. ഫോണ്‍ : 0468 – 2214108.

ചെറുകോല്‍ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി ടെന്‍ഡര്‍ ചെയ്തു
മൂന്നു പഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ചെറുകോല്‍ -നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി ടെന്‍ഡര്‍ ചെയ്തതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 65.04 കോടി രൂപയ്ക്കാണ് പദ്ധതി ടെന്‍ഡര്‍ ചെയ്തത്. ചെറുകോല്‍ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി വഴി ചെറുകോല്‍, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കാനാകും. പമ്പാ നദിയിലെ പുതമണ്‍ കടവില്‍ നിന്നും സംഭരിക്കുന്ന ജലം 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല, അന്ത്യാളന്‍ കാവ്, തോന്ന്യാമല, കണമുക്ക് ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കി.മീ വിതരണ പൈപ്പുകള്‍ സ്ഥാപിക്കും

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ യോഗവും...

0
പന്തളം: പന്തളം മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്ന് ,രണ്ട്, മൂന്ന് ,ആറ്...

ആന്ധ്രയില്‍ മുസ്‌ലിം സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും ; തെലുങ്ക് ദേശം പാര്‍ട്ടി

0
വിജയവാഡ : രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശത്തില്‍ നിന്ന് വിട്ടുനിന്ന്...

റാന്നി ഉതിമൂട്ടിൽ വീട്ടമ്മക്ക് വാക്സിൻ കുത്തിവെച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു

0
റാന്നി: കോവിഡ് ബൂ‌സ്റ്റര്‍ വാക്സ‌ീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവെയ്‌പ്പെടുത്ത യുവാവിനെ...

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും സംഘര്‍ഷം ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള...