മൊബൈൽ ഫോണിനെ ചൊല്ലി തർക്കം : സുഹൃത്തിന്റെ ഭാര്യയെ മർദ്ദിച്ച കേസ് ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്. തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. തുടർന്ന് ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി. തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയിൽ ഫോൺ വേണേൽ തന്നെത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി. യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...