Sunday, May 5, 2024 10:59 am

പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പില്‍വെച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറഞ്ഞു.

എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. കിരണിനായി തിരച്ചില്‍ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവര്‍ ഒളിവിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും

0
മെഴുവേലി : പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും. രാവിലെ...

മരുന്നില്ല, ഡയാലിസിസില്ല ; ഗസ്സയിൽ വൃക്കരോഗികൾ മരിച്ചുവീഴുന്നതായി റിപ്പോർട്ടുകൾ

0
ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും...

നാലു പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്‍റെ ഭാഗം ; മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ...

0
തൃശൂര്‍: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു....

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നു

0
പ്രമാടം : ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച...