ലെയ്ത്ത് വര്‍ക്ക്‌ഷോപ്പില്‍ മോഷണം : മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലെയ്ത്ത് വര്‍ക്ക്‌ഷോപ് കോമ്പൗണ്ടില്‍നിന്ന് അയണ്‍ സ്‌ക്രാപ്പും മറ്റും മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കള്‍ പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ് സുധീഷ് ഭവനത്തില്‍ സുധീഷ് (22), പള്ളിത്തോട്ടം എച്ച്‌ ആന്‍ഡ് സി കോമ്പൗണ്ടില്‍ സ്റ്റീഫന്‍ (19) എന്നിവരാണ് ഈസ്റ്റ് പോലീസില്‍ പിടിയിലായത്. മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ലയണ്‍സ് ക്ലബിന് സമീപം ശിവരാജന്‍റെ ഉടമസ്ഥതയിലുള്ള ഈരംപള്ളി ഫൗണ്ടറി ലെയ്ത്ത് വര്‍ക്ക്‌ഷോപ് കോമ്പൗണ്ടില്‍നിന്നാണ് രണ്ട് ടണ്‍ കാസ്റ്റ് അയണ്‍ സ്‌ക്രാപ്പും 13,000 രൂപ വിലവരുന്ന ലെയ്ത്ത് പാര്‍ട്‌സുകളും മോഷ്ടിച്ചത്. ശിവരാജന്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി.

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അസിസ്റ്റന്റ്  പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീഷ്, എസ്.ഐ ജയശങ്കര്‍, സി.പി.ഒമാരായ ഷൈജു ബി. രാജ്, ഷെഫീക്ക്, പ്രസന്നന്‍, രാജഗോപാല്‍, അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...