മരുന്നില്ല, ഡയാലിസിസില്ല ; ഗസ്സയിൽ വൃക്കരോഗികൾ മരിച്ചുവീഴുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും തന്നെയാണ്. ഫലസ്തീനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഇസ്രായേൽ അധിനിവേശം തകർത്തുകളഞ്ഞിട്ടുണ്ട്. യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് ഇവിടുത്തെ ആരോഗ്യ മേഖലയെതന്നെയാണ്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടമായത്. ഒട്ടുമിക്ക ആശുപത്രികളും തകർന്നുതരിപ്പണമായി. ബാക്കിയുള്ളവയാകട്ടെ വൈദ്യുത ക്ഷാമമും ഇന്ധനക്ഷാമവും മരുന്നുകളുടെയുംമെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക് ജനറേറ്ററുകൾ എന്നിവകളുടെയും അഭാവം മൂലം ബുദ്ധിമുട്ടുകയാണ്.

യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് സാധാരണക്കാർക്ക് പോലും ആവശ്യത്തിന് ചികിത്സ നൽകാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവർത്തകർ.ഇതിന് പുറമെ മറ്റ് ഗുരുതരമായ അസുഖങ്ങളാൽ വേദന അനുഭവിക്കുന്നവര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകളില്ലാത്തതിനാൽ ഡയാലിസിസ് പോലും നടത്താനാകാതെ വലയുകയാണ് ഗസ്സയിലെ വൃക്കരോഗികൾ. മരുന്നുകളുടെയും സിറിഞ്ചുകളുടെയും അഭാവത്തിൽ ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസിസുകൾ മുടങ്ങുകയാണ്. ഇതോടെ പല രോഗികളും ചികിത്സ കിട്ടാതെ ഇപ്പോൾ മരിക്കേണ്ട അവസ്ഥയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...