Monday, May 6, 2024 6:54 pm

സലിം പി.ചാക്കോ കോൺഗ്രസിൽ നിന്ന് രാജിവെച്ചു ; ഡി.സി.സി നേത്രുത്വത്തിന് രൂക്ഷ വിമര്‍ശനവുമായി രാജിക്കത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജി വെച്ചതായി സലിം പി. ചാക്കോ അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേത്രുത്വം വന്നതോടെ തന്നെ ഏതുവിധേനയും പുകച്ചു ചാടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഡി.സി.സി യിലെ മൂവര്‍ സംഘമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിക്ക് പരാതി നല്‍കിയെങ്കിലും അവിടെയും അവഗണനയായിരുന്നു കിട്ടിയതെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരെ ശത്രുക്കളെപ്പോലെയാണ് ഡി.സി.സി യിലെ ഒരുകൂട്ടര്‍ കാണുന്നതെന്നും മനം മടുത്തിട്ടാണ് രാജി വെക്കുന്നതെന്നും സലിം പി.ചാക്കോ പറഞ്ഞു.

ഡി.സി.സി എക്സിക്യൂട്ടിവ് അംഗം, ദേശീയ കായികവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ്, കെ. കരുണാകരൻ പാലിയേറ്റിവ് സൈസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നി സ്ഥാനങ്ങളിൽ നിന്നും, കൂടാതെ  ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്തിൽ നിന്നുമാണ് സലിം പി.ചാക്കോയുടെ രാജി. തന്റെ രാഷ്ട്രീയ ജീവിതത്തിന് മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ഡി.സി.സി നേതൃത്വം കരുതേണ്ടെന്നും രാഷ്ടീയ വനവാസത്തിന് പോകാൻ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സലിം പി.ചാക്കോ രാജിക്കത്തില്‍ വ്യക്തമാക്കി.

രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം:-
2017 മെയ് പതിനാലിന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് ഇക്കാലയളവ് വരെ ആത്മാർത്ഥമായി പ്രവർത്തിച്ചു. എന്നാൽ പുതിയ ഡി.സി.സി നേതൃത്വം വന്നതോടെ എന്നെ ഒഴിവാക്കാൻ മൂവർ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. സ്വന്തം പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ ശത്രു വർഗ്ഗ പാർട്ടിക്കാരെ പോലെയാണ് ഇക്കൂട്ടർ കാണുന്നത് . എത് വിധേയനെയും എന്നെ സംഘടനാ രംഗത്ത് മാറ്റി നിർത്താനുള്ള ശ്രമമാണ് ഇക്കൂട്ടർ നടത്തി വന്നത് . ഈ വിവരം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കെ.പി.സി.സി നേതൃത്വം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അതിനാല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്തിൽ നിന്ന് ഞാൻ രാജിവെയ്ക്കുകയാണ്.

ഇക്കാലയളവിൽ എനിക്ക് വേണ്ടി നല്ല നിലപാട് സ്വീകരിച്ച എല്ലാ നേതാക്കളോടും, ഭൂരിപക്ഷം പ്രവർത്തകരോടുമുള്ള നന്ദിയും ഈയവസരത്തിൽ അറിയിക്കുന്നു.  പരസ്പരം കണ്ടാൽ മിണ്ടാത്ത നേതാക്കളുടെ കൂട്ടത്തിൽ നിന്ന് ഞാൻ രക്ഷപെടുകയാണ്. എൻ്റെ രാഷ്ട്രീയ പ്രവർത്തന കാലയളവിലെ കഴിഞ്ഞ അഞ്ച് വർഷം നഷ്ടമായിയെന്ന സ്വയം ബോദ്ധ്യപ്പെടുത്തൽ കൂടി നടത്തിയാണ് ഈ തീരുമാനം ഞാൻ എടുത്തിട്ടുള്ളത്.

ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ,ദേശീയ കായികവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ്, കെ. കരുണാകരൻ പാലിയേറ്റിവ് സൈസൈറ്റി ഡയറ്ക്ടർ ബോർഡ് അംഗം എന്നി സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവെയ്ക്കുന്നു. എൻ്റെ വ്യക്തിത്വത്തെയും പ്രവർത്തനങ്ങളെയും മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ഡി.സി.സി നേതൃത്വം കരുതേണ്ടാ. ഞാൻ രാഷ്ടീയ വനവാസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നു കൂടി ഡി.സി.സി നേതൃത്യത്തെ അറിയിക്കുന്നു.
..
സലിം പി. ചാക്കോ
ബുധനിക്കുന്നിൽ
മൈലപ്രാ ടൗൺ
പത്തനംതിട്ട. മൊബൈൽ : 85477 16844.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട : ജില്ലയില്‍ മേയ് എട്ടു വരെ  താപനില 37 ഡിഗ്രി...

കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും...

0
പത്തനംതിട്ട : കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട്...

75 ലക്ഷം നേടിയതാര്? അറിയാം വിന്‍ വിന്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം...

വെള്ളമില്ല : പ്രതാപം നഷ്ടപ്പെട്ട് പെരുന്തേനരുവി

0
വെച്ചൂച്ചിറ: വെള്ളമൊഴുക്ക് നിലച്ചതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കാണുവാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു....