പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം : അമ്മയും സുഹൃത്തും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മയും പിടിയിൽ. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46) ആണ് ഒന്നാം പ്രതി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിൽ നിന്നും ഒന്നാം പ്രതിയുടെ കുറ്റൂർ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരാതിയെതുടർന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെതുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിതാപോലീസ് ഉൾപ്പെടെയുള്ള സംഘം അവിടെയെത്തി ഇന്നലെ (09.07.2022) രാത്രി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതികളെ രാത്രി പത്തു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാടകവീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ് ഐ അനൂപ്, എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിൻ ജോൺ, സി പി ഓ രശ്മി എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...