Tuesday, April 30, 2024 8:44 am

അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജിയെ അയോഗ്യയാക്കണമെന്ന് എല്‍ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫില്‍ ചേരുകയും പഞ്ചായത്ത് പ്രസിഡന്റായി വിജയിക്കുകയും ചെയ്ത അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജിയെ അയോഗ്യയാക്കണമെന്ന് എല്‍ഡിഎഫ്. സനിതാ സജിയെ അയോഗ്യയാക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു.

എന്നാല്‍ കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു. എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സനിത സജി ഇരുപത്തൊന്നംഗങ്ങളില്‍ പതിനൊന്നംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു.

മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭരണമുണ്ടായിരുന്നത്. 22 വയസുകാരിയായ സനിതയാണ് നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇടുക്കി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും ; നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു...

0
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം...

പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കി

0
ഡെറാഡൂണ്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ്...

വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക ; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്

0
കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51...

കോവിഷീൽഡിന് പാർശ്വഫലങ്ങളേറെ ; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ

0
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ...