കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഒരു കൈ മാത്രമുള്ള വ്യക്തിയാണ് കൊലപാതകി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കഴക്കൂട്ടത്ത് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരുന്ന ഭുവനചന്ദ്രന്റെ അടുത്തേക്ക് ആക്രിപെറുക്കുന്നയാള്‍ എത്തുകയായിരുന്നു. ഇയാള്‍ ഗൃഹനാഥന്‍ നില്‍ക്കുന്നതിന് സമീപത്തായി തുപ്പിയെന്നും ഇത് ചോദ്യം ചെയ്ത ഭുവനചന്ദ്രനെ ആക്രിക്കച്ചവടക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

തര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന്റെ അടിഭാഗത്തായി ചവിട്ടുകയാിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റും കൂടിയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....