ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയായതിനാലാണ് ഇതൊക്കെ ഇപ്പോള്‍ വെളിപ്പെടുത്തിയതെന്ന് ഇയാള്‍ ആരോപിച്ചു. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ല എന്നും ബാലചന്ദ്രകുമാര്‍ ചോദിക്കുന്നു.

അതേസമയം ബാലചന്ദ്രകുമാറിനെതിരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരിക്കുകയാണ്‌. നടന്‍ ദിലീപിനെ ഭയക്കുന്നവര്‍ മലയാള സിനിമാ ലോകത്ത് ധാരാളം ഉണ്ട് എന്ന വ്യക്തമായ സൂചനകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് എന്നിവര്‍ ആരോപിക്കുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം, മറ്റൊരു ജീവിതവുമായി സന്തോഷത്തോടെ കഴിയുന്ന ഒരു മനുഷ്യന്‍ എന്തിന്റെ പേരിലാണെങ്കിലും ഒരു നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതും അന്വേഷണ ഉദ്യോ​ഗസ്ഥരെ വകവരുത്താന്‍ ​ഗൂഢാലോചന നടത്തി എന്നതും ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

മലയാളത്തിലെ ഒരു സൂപ്പര്‍ നടന്‍ തനിക്ക് പിന്തുണ അറിയിച്ചു എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ തന്നെ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടികള്‍ കൈകാര്യം ചെയ്യുന്ന ദിലീപിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ട ആവശ്യം ഇല്ല. കൊടുത്തിരുന്നു എങ്കില്‍ തന്നെ പണം കൊടുക്കാതെ ബാധ്യത ആക്കേണ്ട കാര്യവും ഇല്ല. ബാലചന്ദ്രകുമാര്‍ എന്ന പുതിയ തിരക്കഥ എഴുതുന്ന നടന്‍ പറഞ്ഞത് സത്യമാണ് എന്ന് കരുതിയാല്‍ തന്നെ ആ ഗൂഢാലോചന കേസില്‍ ബാലചന്ദ്രകുമാറും പ്രതി ആവേണ്ടതല്ലെ?

സിനിമാ സ്വപ്നവും ആയി നടക്കുന്ന ബാലചന്ദ്ര കുമാര്‍ തരികിട ആയത് കൊണ്ടാണല്ലോ വീട്ടിലെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അഥവാ അത് ശരി ആണെങ്കില്‍ തന്നെ, തീര്‍ച്ചയായും എന്നെങ്കിലും ദിലീപ് ചെയ്യാം എന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയാല്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ തന്നെ ആയിരിക്കണം. എങ്കില്‍ ഈ റെക്കോര്‍ഡ് ആദ്യമായി ഉണ്ടെന്ന് പറഞ്ഞതും ദിലീപിനോട് തന്നെ ആവും. ദിലീപ് കുറ്റം ചെയ്തയാള്‍ ആണെങ്കില്‍ അയാള്‍ ആ റെക്കോര്‍ഡ് വാങ്ങി വച്ച്‌ ബാലചന്ദ്ര കുമാറിന് കുറച്ച്‌ പണവും കൊടുത്ത് അയാളുടെ സിനിമയ്‌ക്ക് തല വച്ചു കൊടുക്കുക അല്ലെ ചെയ്യുക എന്നും ചിലര്‍ ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...