കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കേക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടത്. പുന്നയൂര്‍ക്കുളം ചമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (30) ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വടക്കേക്കാട് ഹെല്‍ത്ത് സെന്‍റെറിലേക്ക് എത്തിച്ചതായിരുന്നു. ഇരു കൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്ന് പറയുന്നു. രണ്ടാഴ്ച മുന്‍പ് പുന്നയൂര്‍ക്കുളം ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍ വടക്കേകാട് മുരിയന്തടം സ്വദേശി വിഷ്ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയാണിയാള്‍.

നേരത്തെ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലും ഉള്‍പ്പെട്ടയാളാണ്. നാലു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...