യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ യുവാക്കൾ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടത്. നന്ദിയറിയിച്ചുള്ള വിഡിയോ ആദ്യ 30 മിനിട്ടിൽ 10 ലക്ഷത്തോളം പേർ കണ്ടു. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് 10 ലക്ഷം ഫോളോവേഴ്സ് കൂടി. ഇതോടെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും. നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ”- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്.

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...