Monday, May 6, 2024 7:19 pm

ചരിത്രമെഴുതി…നീരജ് ചോപ്ര

For full experience, Download our mobile application:
Get it on Google Play

ഒറിഗോണ്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡലുമായി ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. 2003ലെ പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡല്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.

വെള്ളിയാഴ്ച ഒറിഗോണിലെ യൂജിനിലെ ഹേവാര്‍ഡ് ഫീല്‍ഡില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയുടെ ഫൈനലിലേക്ക് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച 89.94 മീറ്റര്‍ നേട്ടം കൈവരിച്ച ചോപ്ര, ഈ വര്‍ഷം ജൂണില്‍ സ്റ്റോക്ക്ഹോമില്‍ ഒരു പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ തന്റെ ആദ്യ ത്രോ നീരജ് ഫൗള്‍ വരുത്തി. ഇന്ത്യയുടെ രോഹിത് യാദവ് 80.42 മീറ്റര്‍ എറിഞ്ഞ് യോഗ്യതാ റൗണ്ടില്‍ 12 ആം സ്ഥാനത്തെത്തി. രണ്ട് ശ്രമങ്ങള്‍ക്ക് ശേഷം 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് എത്തി.

അതേസമയം രണ്ട് ശ്രമങ്ങള്‍ക്ക് ശേഷം ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 90.21 മീറ്റര്‍ എറിഞ്ഞ് ഒന്നാമത് എത്തിയിരുന്നു. ജാക്കൂബ് വഡെജ് 87.23 മീറ്ററുമായി രണ്ടാം സ്ഥാനത്തും ജൂലിയന്‍ വെബ്ബര്‍ 86.86 മീറ്ററുമായി മൂന്നാം സ്ഥാനവും നേടിയിരുന്നു. നാലാം ശ്രമത്തില്‍ 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് തുടര്‍ന്നു. അതിനുശേഷമാണ് 88.13 മീറ്റര്‍ എറിഞ്ഞ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയതും മെഡല്‍ പോരാട്ടത്തില്‍ ഇടംനേടിയതും. മലയാളി താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമായി നീരജ് മാറുകയായിരുന്നു. നിലവിലെ ഒളിമ്ബിക് ചാമ്ബ്യന്‍ 88.13 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ ഉറപ്പിച്ചത്.

വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ത്രോയില്‍ തന്നെ യോഗ്യത മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടന്നു. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് മുന്നില്‍ നില്‍ക്കുന്നു. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്‍ഡേഴ്‌സന്‍. കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പ്ക്സിലെ അത്ലറ്റിക്സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്...

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട : ജില്ലയില്‍ മേയ് എട്ടു വരെ  താപനില 37 ഡിഗ്രി...

കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും...

0
പത്തനംതിട്ട : കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട്...

75 ലക്ഷം നേടിയതാര്? അറിയാം വിന്‍ വിന്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം...