Tuesday, April 23, 2024 11:42 pm

പേ വിഷ ബാധ : വൈക്കത്തെ തെരുവു നായകളെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പേപ്പട്ടി വിഷ ബാധ സ്ഥിരീകരിച്ച വൈക്കം മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച്‌ നഗരസഭ. പേവിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവുനായകളെയും പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ച്‌ നിരീക്ഷിക്കും. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് അടക്കം പ്രതിരോധ ചികിത്സ നല്‍കാനും ധാരണയായി.

പേ പിടിച്ച തെരുവു നായയുടെ കടിയേറ്റത് നാലു പേര്‍ക്കാണ്. വൈക്കം നഗരസഭയിലാകെ ആശങ്ക പടര്‍ത്തുന്ന സംഭവമായി ഇത് മാറി. പേ വിഷ ബാധ സ്ഥിരീകരിച്ച നായ മറ്റ് തെരുവു നായകളെയും കടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. മുഴുവന്‍ തെരുവു നായകളെയും കൊന്നൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നത്. എന്നാല്‍ നിയമപരമായി ഇത് സാധ്യമല്ല.

ഈ സാഹചര്യത്തിലാണ് പേ വിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവു നായകളെയും പിടിച്ച്‌ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇരുപത്തിയെട്ട് ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം. ഈ നായകള്‍ക്ക് പേ വിഷ പ്രതിരോധ മരുന്നും നല്‍കും. നിരീക്ഷണ കാലയളവിന് ശേഷം പേവിഷ ബാധ സ്ഥിരീകരിക്കുന്ന നായകളെ കൊല്ലാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...

പരസ്യ പ്രചാരണം നാളെ (24) അവസാനിക്കും

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട്...