ഊരൂട്ടമ്പലം ഗവ.യു.പി സ്‌കൂള്‍ പഞ്ചമിയുടെ പേരില്‍ അറിയപ്പെടുമെന്ന് ആര്യ രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : ഊരൂട്ടമ്പലം ഗവ.യു.പി സ്‌കൂള്‍ ഇനി മുതല്‍ അറിയപ്പെടുന്നത് പഞ്ചമിയുടെ പേരിലാണെന്ന് അറിയിച്ച്‌ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തങ്ങളുടെ കുട്ടികള്‍ക്കും പഠിക്കാന്‍ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ല്‍ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. അതേ സ്‌കൂള്‍ തന്നെ പഞ്ചമിയുടെ പേരിലറിയപ്പെടാന്‍ പോകുന്നുവെന്നത് കേരളം ഇന്നെത്തിനില്‍ക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.  കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡല്‍ സവര്‍ണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ധീരമായ പ്രതിരോധ സമരമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

‘ ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ.യുപി സ്‌കൂള്‍ ഇനി മുതല്‍ അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരില്‍ അറിയപ്പെടും. തങ്ങളുടെ കുട്ടികള്‍ക്കും പഠിക്കാന്‍ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ല്‍ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്‌കൂള്‍ അവരുടെ പേരുകളിലറിയപ്പെടാന്‍ പോകുന്നുവെന്നത് കേരളം ഇന്നെത്തിനില്‍ക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണ്.
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡല്‍ സവര്‍ണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ധീരമായ പ്രതിരോധ സമരം. ദളിതന്‍ കയറിയ സ്‌കൂള്‍ ജന്മി മാടമ്പിമാര്‍ തീവെച്ചതിനെ തുടര്‍ന്ന് അയ്യങ്കാളി സ്വന്തമായി സ്‌കൂള്‍ സ്ഥാപിക്കുകയും ‘ഞങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കാന്‍ ഞങ്ങളില്ല’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി.

ഐതിഹാസികമായ ഈ സമരങ്ങള്‍ക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പ്രബുദ്ധകേരളത്തിന്റെ ചരിത്രമെന്നത് ഇങ്ങനെയുള്ള ഒരുപാട് ജനകീയ സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ചരിത്രമാണ്. ഊരൂട്ടമ്പലം സ്‌കൂള്‍ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍ ആയി മാറുന്നതും ഈ ചരിത്രത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാകുന്നു. ജാതി, മത, സാമുദായിക ഭേദങ്ങള്‍ക്ക് മുകളില്‍ സമത്വത്തിലൂന്നിയ നീതിബോധമുയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മളൊന്നിച്ചു നില്‍ക്കേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍ ആ പോരാട്ടത്തിന്റെ സ്മാരകവും പ്രചോദനവുമായി നിലനില്‍ക്കും’. – ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...