പ്രായമായ സ്ത്രീകളെ പറ്റിച്ച്‌ പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്ന മധ്യവയസ്കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വളാഞ്ചേരി : പ്രായമായ സ്ത്രീകളെ പറ്റിച്ച്‌ പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്ന കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫിനെയാണ് (42) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ജൂണ്‍ 13നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ അടുത്തെത്തിയ പ്രതി മകന്റെ സുഹൃത്തും മിലിട്ടറി ഓഫിസറും ആണെന്ന് പരിചയപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാരില്‍നിന്ന് വലിയ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്നും ഇതിന് കുറച്ചു പണം വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചു.

പണം കൈവശമില്ലാത്തതിനാല്‍ വയോധിക സ്വര്‍ണാഭരണം ഊരി നല്‍കി. പിന്നീട് കബളിപ്പിക്കല്‍ മനസിലായതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വാക് സാമര്‍ഥ്യം കാണിച്ച്‌ മറ്റുള്ളവരില്‍ വിശ്വാസം നേടുന്ന പ്രതി സമാനമായ രീതിയില്‍ വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് നേരത്തെ സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്. തിരൂര്‍, തൃശൂര്‍ സ്റ്റേഷനിലായി ഇയാള്‍ക്കെതിരെ പത്തോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.എച്ച്‌.ഒ കെ.ജെ ജിനേഷ്, എസ്.ഐമാരായ നൗഷാദ്, അസീസ്, എസ്.സി.പി.ഒ പത്മിനി, സി.പി.ഒമാരായ ഗിരീഷ്, രജിത എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...