അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നു ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജനനസര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്താന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് അമ്മയായ ഒരു സ്ത്രീയുടെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ജനനസര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പാസ്‌പോര്‍ട്ടിലുമുള്ള പിതാവിന്റെ പേര് നീക്കം ചെയ്ത് അമ്മയുടെ പേര് മാത്രം ചേര്‍ത്ത് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജിക്കാരന്റെ തിരിച്ചറിയല്‍ രേഖകളില്‍ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ദുരൂഹസാഹചര്യത്തില്‍ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മാതാവ് തനിക്ക് ജന്മം നല്‍കിയതെന്ന് ഹര്‍ജിക്കാന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും ആര്‍ക്കും ഭരണഘടനയെ ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ നിഷേധിക്കാന്‍ അധികൃതര്‍ക്ക് കഴിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...