വീടിന്റെ പരിസരത്ത് പോലീസുകാര്‍ മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്‌ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു ; പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരില്‍ വീടിന്റെ പരിസരത്ത് പോലീസുകാര്‍ മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്‌ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പോലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പോലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്റിജസ് ഔട്‌ലെറ്റില്‍ എത്തിയത്.

രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മര്‍ദിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. പോലീസുകാര്‍ക്കെതിരെ രജീഷ് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...

നീറ്റ് പരീക്ഷാ ക്രമക്കേട് : പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം...

0
പത്തനംതിട്ട : നീറ്റ്, സി.ബി.എസ്.സി പരീക്ഷകളിലെ ക്രമക്കേടിനും തട്ടിപ്പിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

0
ധാക്ക: ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ബംഗ്ലാദേശ് പ്രസിഡന്റ്...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...