ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ മുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. റോഡ് പണി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടതോടെ ഈ വർഷവും നിർമ്മാണം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. ​കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വരെ മാത്രം പണികൾ നടക്കുകയും ചെയ്തിരുന്നു. തുടർന്ന് നിർമ്മാണം പൂർണ്ണമായും മന്ദഗതിയിലാവുകയായിരുന്നു.

​കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എയായിരുന്ന പ്രമോദ് നാരായൺ നടത്തിയ ഇടപെടലുകളുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ച നിവേദനങ്ങളുടെയും ഫലമായാണ് റോഡിനായി 10 കോടി രൂപ അനുവദിച്ചതും നിർമ്മാണം ആരംഭിച്ചതും. ​റോഡിന്റെ 90 ശതമാനത്തോളം പണികളും നിലവിൽ പൂർത്തിയായിട്ടുണ്ട്.​ഒഴുവൻപാറ മുതൽ കിടങ്ങുമൂഴി വരെയുള്ള ആദ്യഘട്ട ടാറിങ് പണികൾ ഇനിയും പൂർത്തിയാകാനുണ്ട്.​പൂർത്തിയാക്കിയ കലുങ്കുകൾക്ക് സമീപത്തെ അവസാനവട്ട പണികളും ബാക്കിയാണ്.​

ഇതിനുശേഷമാണ് ബി.സി ടാറിങ് നടത്തി റോഡ് പൂർണ്ണമായി ഗതാഗതയോഗ്യമാക്കേണ്ടത്. റോഡ് വികസനം നവംബർ 30-നകം പൂർത്തിയാക്കുമെന്ന് നിലവിലെ എം.എൽ.എ വിളിച്ചുചേർത്ത പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിൽ കരാർ കമ്പനി ഉറപ്പുനൽകിയിരുന്നു. ജനങ്ങളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി എം.എൽ.എ കർശന നിലപാടെടുത്തതിനെ തുടർന്നായിരുന്നു ഈ വാഗ്ദാനം. എന്നാൽ കരാർ കമ്പനി വീണ്ടും സമയം നീട്ടി ചോദിച്ചതോടെ ഈ വർഷവും റോഡ് പണി പൂർത്തിയാകില്ലെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...