Monday, April 29, 2024 9:02 pm

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും കൊലക്കേസ് പ്രതിയെ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ എ എം നസീര്‍ ആരോപിച്ചു. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. മജിസ്റ്റീരിയല്‍ അധികാരമുള്ള ജില്ലാ കളക്ടര്‍ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ശ്രീറാം വെങ്കട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും എ.എം.നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിക്ക് കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. ശ്രീറാമിനെ കളക്ടറാക്കിയ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ എന്തിന് കെട്ടിവെയ്ക്കുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്റെ നിയമനമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചത്. ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കും മാറ്റി. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ആരോഗ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറാകും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയും നവ്ജ്യോത് ഖോസെക്കാണ്. ജെറോമിക് ജോര്‍ജ് ആണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍. നിലവില്‍ ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണറായിരുന്നു.

കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാകും. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫര്‍ മാലികിനുണ്ട്. കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ചുമതലയ്ക്കൊപ്പം കെ.എസ്.ഐ.ഡി.സി എം.ഡിയുടെ അധിക ചുമതലയാണ് ഹരികിഷോറിന് നല്‍കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു ; ഗവര്‍ണര്‍ക്ക്...

0
തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന...

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം...

വഴിയ്ക്ക് വേണ്ടി അയിരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ 300 ദിവസമായി സമരം ചെയ്യുന്ന വയോധിക

0
റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ...

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം : അനുപമയുട ജാമ്യാപേക്ഷ തള്ളി

0
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി...