പടക്കവ്യാപാരിയുടെ വീട്ടിൽ സ്ഫോടനം ; ആറുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറില്‍ പടക്കവ്യാപാരിയുടെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഖുദായ് ബാഗ് ഗ്രാമത്തിലെ ഷാബിര്‍ ഹുസൈന്‍ എന്നയാളുടെ വീട്ടിലാണ് സ്ഫോടനം.കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും അവശേഷിക്കുന്ന ഭാഗത്ത് തീപടരുകയും​ ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

സ്ഫോടനമുണ്ടായ കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്ക നിര്‍മാണം നടന്നിരുന്നതായി പോലീസ് പറയുന്നു. സ്ഫോടനത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും ഫൊറന്‍സിക് ടീമിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും എസ്.പി സന്തോഷ് കുമാര്‍ അറിയിച്ചു. അപകടസമയത്ത് ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നതായും പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ എട്ടുപേരെ ഛപ്രയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...