വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷനി(വിബി ജി റാംജി)ലേക്കുള്ള മാറ്റത്തിനിടെ ജൂൺ 29-നും ജൂലായ് 15-നുമിടയിൽ കൊഴിഞ്ഞുപോയ രജിസ്റ്റേഡ്‌ തൊഴിലാളികൾ 67.6 ലക്ഷം. കഴിഞ്ഞ മൂന്നുവർഷം സ്ഥിരമായി പദ്ധതിയുടെ ഭാഗമായിത്തുടരുന്ന 26.3 ലക്ഷം പേരും ഇതിൽ ഉൾപ്പെടുന്നു. കൊഴിഞ്ഞുപോക്ക് കൂടുതലും ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ്.

സാങ്കേതികപരിശോധന കർശനമാക്കിയത് ഉത്തരേന്ത്യയിലടക്കം ദരിദ്രഗ്രാമീണരെ പദ്ധതിയിൽനിന്ന് അകറ്റുകയാണെന്ന് തൊഴിലുറപ്പുപദ്ധതിയെപ്പറ്റി ആധികാരികപഠനം നടത്തുന്ന എൻജിനിയർമാരുടെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ്മയായ ലിബ്‌ടെക് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇ-കെ.വൈ.സിയുടെ ഭാഗമായി മുഖം തിരിച്ചറിയൽ പരിശോധനകൂടി ഇക്കൊല്ലം ജനുവരിമുതൽ കർശനമാക്കിയത് പല തൊഴിലാളികളെയും അകറ്റി. പുതിയ ഗ്രാമീൺ റോസ്ഗാർ ഗാരന്റി കാർഡുകൾ അനുവദിക്കുന്നത് വരെ ഇ-കെ.വൈ.സി പൂർത്തിയാക്കിയ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി കാർഡുകൾ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു.

ഇ-കെ.വൈ.സി പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ തൊഴിൽ നിഷേധിക്കില്ലെന്നും പറഞ്ഞു. എന്നാൽ, ഇ-കെ.വൈ.സി.യും മുഖം തിരിച്ചറിയൽ പ്രക്രിയയും പൂർത്തിയാക്കാത്ത തൊഴിലാളികൾ കൂട്ടത്തോടെ തള്ളപ്പെട്ടുവെന്ന് ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തെക്കുറിച്ച് അറിഞ്ഞില്ല ; പരാതിയുമായി കെ യു ജനീഷ് കുമാര്‍...

0
പത്തനംതിട്ട: മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന് പരാതിയുമായി കോന്നി എംഎല്‍എ കെ...