ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതന്റെ അപേക്ഷയ്ക്ക് അനുകൂല മറുപടി നൽകിയ സംഭവത്തിൽ ആഭ്യന്തര അണ്ടർ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ. തദ്ദേശ വകുപ്പ് കൈമാറിയ കത്ത് അതേപടി പകർത്തി സുഗതനു കൈമാറുക മാത്രമാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി ചെയ്തതെന്നാണ് വകുപ്പിന്റെ നിഗമനം. സംഭവത്തിൽ, തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പരോളിന് അനുമതി തേടി ആഭ്യന്തര വകുപ്പിനാണ് സുഗതൻ അപേക്ഷ നൽകിയത്. ഇതിൽ അഭിപ്രായം അറിയിക്കാനായി തദ്ദേശ വകുപ്പിനു കൈമാറി.

മന്ത്രി അപേക്ഷ നിരസിക്കാൻ നിർദേശിച്ചെങ്കിലും പരോൾ ലഭിക്കാതെ കൗൺസിലർ സ്ഥാനം നിലനിർത്താൻ തക്ക വിധത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് തദ്ദേശ അണ്ടർ സെക്രട്ടറി മറുപടിക്കത്ത് തയാറാക്കിയത്. ഇതാണ് അയോഗ്യതാ ഭീഷണി നിലനിൽക്കെ, സുഗതന് 6 മാസത്തെ അവധി ലഭിക്കാൻ ഇടയാക്കിയതെന്നാണു വിലയിരുത്തൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...