തിരുവനന്തപുരം: ഫെഫ്ക ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് സീസണ് 3 എല്ലാ ഭാഷാ ചിത്രങ്ങളെയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 25നാണ് അവസാന തിയതി. സമയം 30 മിനിട്ടില്‍ കവിയരുത്.വിഷയ നിബന്ധനകളില്ല.
മികച്ച ഒന്നാമത്തെ ഷോര്‍ട്ട്ഫിലിമിന് ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും. മികച്ച രണ്ടാമത്തെ ഷോര്‍ട്ട്ഫിലിമിന് 50000 രൂപയും ഫലകവും പ്രശസ്തി പത്രവും. മികച്ച മൂന്നാമത്തെ ഷോര്‍ട്ട്ഫിലിമിന് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും. മികച്ച സംവിധായകന് 10000 രൂപയും ഫലകവും പ്രശസ്തി പത്രവും. 5000 രൂപയും ഫലകവും പ്രശസ്തി പത്രവും മികച്ച തിരക്കഥാകൃത്തിന്.
മികച്ച ഛായാഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച വിഎഫ്എക്സ് ആര്‍ട്ടിസ്റ്റ്, മികച്ച പശ്ചാത്തല സംഗീത സംവിധായകന്, മികച്ച സൗണ്ട് ഡിസൈനര്‍, മികച്ച നടന്, മികച്ച നടി, മികച്ച ബാലതാരം, കൂടാതെ സ്പെഷ്യല്‍ ജൂറി, മികച്ച ക്യാമ്ബസ്, പ്രവാസി ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും നല്കുന്നു. മലയാളം സിനിമയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ പ്രാഥമിക, ഫൈനല്‍ ജൂറി ചിത്രങ്ങള്‍ വിലയിരുത്തും.