Sunday, May 5, 2024 11:01 am

ഇടുക്കി ഡാം തുറന്നാല്‍ എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ഡാം തുറന്നാല്‍ എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കി. പെരിയാറിന്റെ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതിനാല്‍ പെരിയാറിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കി ഡാം തുറന്നാല്‍, കുറഞ്ഞ അളവില്‍ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 500 ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്റ് ജലം വരെ തുറന്ന് വിട്ടാല്‍ പെരിയാറില്‍ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും ജലം തുറന്ന് വിടേണ്ടതുമില്ല.

2021 ഇല്‍ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിട്ടത്. ലോവര്‍ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് അന്ന് താഴേക്ക് ഒഴുകിയെത്തിയത്. ഇടമലയാര്‍ ഡാമില്‍ ഓറഞ്ച് അലേര്‍ട്ടാണ് നിലവില്‍. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ജലം സുഗമമായി ഒഴുകി പോകും. കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള നദീമുഖങ്ങളെല്ലാം തുറന്ന നിലയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. പെരിയാര്‍ നദിയും കൈവഴികളും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും

0
മെഴുവേലി : പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും. രാവിലെ...

മരുന്നില്ല, ഡയാലിസിസില്ല ; ഗസ്സയിൽ വൃക്കരോഗികൾ മരിച്ചുവീഴുന്നതായി റിപ്പോർട്ടുകൾ

0
ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും...

നാലു പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്‍റെ ഭാഗം ; മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ...

0
തൃശൂര്‍: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു....

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നു

0
പ്രമാടം : ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച...