ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ കൂടി തകരാറിലായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ കൂടി തകരാറിലായി.   വൈദ്യുതി പദ്ധതിയിലെ രണ്ടാം നമ്പർ ജനറേറ്ററിൻ്റെ കോയിൽ ആണ്  കത്തി നശിച്ചത്.  ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്.  മാസങ്ങൾക്ക് മുമ്പ്  നാലാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു.  ഇത് മൂലം അൻപത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവിൽ കുറവാണ്.

തകരാർ പരിഹരിക്കാൻ വൈകുമെന്നാണ് സൂചന.  അതേസമയം കനത്ത മഴയെ തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെളളം വെറുതെ ഒഴുക്കി കളയേണ്ടിവരും.  കഴിഞ്ഞ ഏപ്രിലിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു.  ഏപ്രിൽ ഒന്നിന് രാത്രിയിലുണ്ടായ തീപിടുത്തത്തിലാണ് ജനറേറ്റർ പ്രവർത്തന രഹിതമായത്.  ഇതോടെ ആകെ വൈദ്യുതി ഉത്പാദനത്തിൽ അറുപത് മെഗാവാട്ടിൻ്റെ കുറവുണ്ടായിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...