Thursday, May 16, 2024 11:14 pm

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഇത്രയും അധികം ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തില്‍ മാത്രം ഇറക്കേണ്ടതാണ് ഓര്‍ഡിനന്‍സുകള്‍. എന്നാല്‍ ഇന്നു കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണു നടക്കുന്നത്. 2021ല്‍ മാത്രം 142 ഓര്‍സിനന്‍സുകളാണ് ഇറക്കിയത്. ഈ വര്‍ഷം ഇതേ വരെ പതിനാല് ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കഴിഞ്ഞു. ഇപ്പോള്‍ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലിസിന് അമിതാധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മറ്റൊരു ഓര്‍ഡിനന്‍സിലൂടെ അത് പിന്‍വലിച്ചത് ആരും മറന്നിട്ടില്ല. 1985 ല്‍ ഡി.സി. വാധ്‌വ Vs സ്‌റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഫ്രോഡ് ഓണ്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നാണ്. അക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരൻ മരിച്ചു

0
പാലക്കാട്: മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല്‍പത്തിരണ്ടുകാരൻ മരിച്ചു. നൊട്ടമ്മല...

ഭാര്യയുടെ കാൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
പാലോട് : ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന

0
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന്...

ഇരട്ടയാറിലെ അതിജീവിതയുടെ മരണം : വനിതാ കമ്മിഷന്‍ കേസെടുത്തു

0
തിരുവനന്തപുരം: ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ സ്വമേധയാ കേസ്...