Tuesday, May 7, 2024 3:38 pm

രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ പദ്ധതികള്‍ക്കെതിരായ സുപ്രിം കോടതിയിലെ ഹര്‍ജിയെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയുടെ സത്യവാങ്മൂലം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ പദ്ധതികള്‍ക്കെതിരായ സുപ്രിം കോടതിയിലെ ഹര്‍ജിയെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയുടെ സത്യവാങ്മൂലം. ദരിദ്രരായ ജനങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത്. അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത്തരം സൗജന്യങ്ങള്‍ ആവിശ്യമാണ് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുന്ന സൗജന്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ആശ്രദ്ധമായുള്ള വാഗ്ദാനങ്ങളും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച്‌ വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. സമിതിയെ സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐസിയു പീഡനക്കേസ് ; പുനരന്വേഷണത്തിന് ഉത്തരവ്

0
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ പരാതിയിൽ...

ഇന്ത്യക്കാരേ വരൂ, ഞങ്ങളുടെ വരുമാന മാർഗമാണ് ; വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു, ക്ഷണവുമായി...

0
മാലി: മാലദ്വീപിലേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ. ഇന്ത്യൻ...

മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ

0
ദില്ലി: മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ....

അമ്പലപ്പുഴയിലെ ഇട തോടുകൾ പോള നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിൽ

0
അമ്പലപ്പുഴ : അമ്പലപ്പുഴയിലെ ഇട തോടുകൾ പോള നിറഞ്ഞ് നീരൊഴുക്ക് നിലച്ച...