ഐസിയു പീഡനക്കേസ് ; പുനരന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. നേരത്തെ നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തൻറെ മൊഴി പരിഗണിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് ഉത്തരമേഖല ഐജി കെ സേതുരാമൻ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. നാർക്കോട്ടിക് സെൽ എ.സി.പി ടി.പി ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഡോ. കെ വി പ്രീതിയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും അവർക്കെതിരെ തുടർനടപടി വേണ്ടെന്നുമാണ് നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ശാസ്ത്രക്രിയ നടത്തിയ സമയത്ത് ഒരു നേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ജൂനിയർ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇല്ലാത്ത ഡോക്ടറുടെ മൊഴി എങ്ങനെയാണ് വന്നത് എന്ന് അതിജിവിത ചോദിച്ചു. താനൊ തന്റെ ബന്ധുക്കളോ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചിട്ടുപോലുമില്ലെന്നും അതിജിവിത ആരോപിച്ചു. ഇതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിയെ സമീപിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടകയുമായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...