വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയില്‍ വലിയ ഉരുള്‍പൊട്ടല്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ച്‌ പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എര്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടിയ ഭാഗത്തുകൂടി ശക്തമായി വെള്ളം ഒഴുകി വന്നതിനാല്‍ ഇതുവഴിയുള്ള ഗാതഗതം പുനസ്ഥാപിക്കാന്‍ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസവും വട്ടവട മേഖലയില്‍ കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താണിരുന്നു.

ഇടുക്കിവെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇവിടെയും ആളപായമില്ല. ഒരു വീട് ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി. അര്‍ധരാത്രിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തടസ്സപ്പെട്ട വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

0
കൊച്ചി: 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം...

ജാർഖണ്ഡിൽ വിദ്യാർത്ഥി വിജയം; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാദത്തിലായ മൂന്ന് പരീക്ഷകളും റദ്ദാക്കും. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ്...

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...