കോട്ടയം : ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതോടെ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സുപ്രിംകോടതി വിധി വരുന്നതുവരെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിരോധിക്കാനാണ് ഉദ്ദോശമെന്നും വ്യാപാരികൾ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ തിരികെപോയി.
ഞങ്ങൾ വ്യാപാരികൾ പെരുവഴിയിലിറങ്ങണോയെന്നും രാജധാനി ഹോട്ടൽ പുന: നിർമ്മിച്ചപോലെ പൊളിക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കാമെന്നും ഒഴിഞ്ഞുപോകാൻ ഞങ്ങൾ തയ്യാറാല്ലായെന്നും വ്യാപാരികൾ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭ ആക്ടിംഗ് സെക്രട്ടറി അനില അന്ന വർഗീസ് അറിയിച്ചു.