കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതോടെ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സുപ്രിംകോടതി വിധി വരുന്നതുവരെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിരോധിക്കാനാണ് ഉദ്ദോശമെന്നും വ്യാപാരികൾ പറഞ്ഞു. ഉദ്യോ​ഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാണെന്ന് മനസിലാക്കി ഉദ്യോ​ഗസ്ഥർ തിരികെപോയി.

ഞങ്ങൾ വ്യാപാരികൾ പെരുവഴിയിലിറങ്ങണോയെന്നും രാജധാനി ഹോട്ടൽ പുന: നിർമ്മിച്ചപോലെ പൊളിക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കാമെന്നും ഒഴിഞ്ഞുപോകാൻ ഞങ്ങൾ തയ്യാറാല്ലായെന്നും വ്യാപാരികൾ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭ ആക്ടിംഗ് സെക്രട്ടറി അനില അന്ന വർഗീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...