Monday, May 13, 2024 4:18 pm

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചെന്ന് എറണാകുളം കളക്ടര്‍ രേണു രാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചെന്ന് എറണാകുളം കളക്ടര്‍ രേണു രാജ്. അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കളക്ടര്‍ രേണു രാജിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രേണുരാജിന്റെ മറുപടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നില്ല. രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നും അവര്‍ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് നാലിന് രാവിലെ 8.25 നാണ് ജില്ലാ കളക്റ്റര്‍ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. വൈകിയുള്ള ഈ അവധി പ്രഖ്യാപനം വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സ്‌കൂളുകളേയും ഒരുപോലെ സങ്കടത്തിലാക്കിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണവും നല്‍കി. രാത്രിയില്‍ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൈപ്പറ്റൈറ്റിസ് വ്യാപനം ; മലപ്പുറത്ത് കനത്ത ജാ​ഗ്രത നിർദേശം, മാനദണ്ഡങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണം...

0
മലപ്പുറം: മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ...

സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു ; കൊല്ലത്ത് ലൈന്‍മാന് ദാരുണാന്ത്യം

0
കൊല്ലം : പുത്തൂരില്‍ സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ്...

പണം ഇല്ല ; മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം കടലാസില്‍...

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി...