എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ്‌ മുഷ്താക്ക് (20), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ്‌ റാഷിദ്‌ (27) എന്നിവരെയാണ് പിടികൂടിയത്. എക്സൈസും റെയിൽവെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂർ എക്‌സൈസ് റെയിഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ എക്സൈസ് ഇൻസ്‌പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് തുടങ്ങിയവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...