പണം ഇല്ല ; മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം കടലാസില്‍ ഒതുങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം കടലാസിൽ ഒതുങ്ങിയിട്ട് 27 വർഷം. കെട്ടിട നിർമ്മാണത്തിന് പണം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ ചാലുങ്കൽ പടിയിലുള്ള മൂന്നര ഏക്കറോളം വസ്തുവിലാണ് 1997-ൽ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്തതിനാൽ ഇവിടം കാടുമൂടി. രണ്ട് വർഷം മുമ്പ് സ്കൂൾ പി.ടി.എ കാട് നീക്കിയെങ്കിലും വീണ്ടും പഴയപടിയായി. പൊതുജനങ്ങളിൽ നിന്ന് പണം കണ്ടെത്തി താലൂക്ക് വികസന സമിതിയാണ് വസ്തുവാങ്ങി ഐ.എച്ച്.ആ‌ർ.ഡിക്ക് കൈമാറിയത്. ഇതിനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നും പണംസ്വരൂപിച്ച് വാങ്ങിയ വസ്തു സൗജന്യമായി ഐ.എച്ച് .ആർ.ഡിക്ക് കൈമാറി. കെട്ടിടത്തിന്റെ നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 70 ലക്ഷം രൂപ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു. പക്ഷേ തുടർ നടപടി ഉണ്ടായില്ല. വൻ തുകയാണ് ഇപ്പോൾ കെട്ടിടത്തിന് വാടക നൽകിക്കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...