Tuesday, May 21, 2024 9:05 am

മുതിര്‍ന്ന സി.പി.എം നേതാവ് എം.പി കണാരന്‍ ആര്‍.എം.പി.ഐയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുതിര്‍ന്ന സി.പി.എം നേതാവ് എം.പി കണാരന്‍ ആര്‍.എം.പി.ഐയില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് 1964ല്‍ സി.പി.എം രൂപീകൃതമായ വര്‍ഷം മുതല്‍ പാര്‍ട്ടിയിലും അംഗവുമായിരുന്ന വടകരയിലെ നേതാവാണ് കണാരന്‍. ബുധനാഴ്ച എം.പി കണാരന്‍റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവില്‍ നിന്നും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. വടകര എം.എല്‍.എ കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് 1964ല്‍ സി.പി.എം രൂപീകൃതമായ വര്‍ഷം മുതല്‍ പാര്‍ട്ടി അംഗവുമായിരുന്ന വടകരയിലെ മുതിര്‍ന്ന സി.പി.എം നേതാവായിരുന്ന എം.പി. കണാരേട്ടന്‍ ഇനിമുതല്‍ ആര്‍.എം.പി.ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ബുധനാഴ്ച അദ്ദേഹത്തിന്‍റെ  വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവില്‍ നിന്നും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

വടകരയില്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കണാരേട്ടന്‍. കേളുഏട്ടന്‍, യു. കുഞ്ഞിരാമന്‍, എം. കേളപ്പന്‍, ശങ്കരക്കുറുപ്പ്, പൊയില്‍ മുകുന്ദന്‍, എ. കണാരന്‍ തുടങ്ങിയ ആദ്യകാല നേതാക്കളോടൊപ്പം വടകര താലൂക്കില്‍ സി.പി.എമ്മിനെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തെയും ജനകീയമാക്കുന്നതില്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് ജീവിതം. വര്‍ഷങ്ങളോളം സി.പി.എം പുതുപ്പണം ലോക്കല്‍ സെക്രട്ടറിയും വടകര ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറിയും ജില്ലാ നേതാവുമായിരുന്ന സ: എം.പി വടകര നഗരസഭ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുന്‍പ് വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിഭാഗീയതയുണ്ടായെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് കണാരേട്ടന്‍ സി.പി.എം നവ നേതൃത്വത്തിന് അനഭിമതനായി മാറിയത്. പാര്‍ട്ടീ നേതൃത്വത്തിന്‍റെ  വഴിവിട്ട പോക്കിനെ നിശിതമായി പാര്‍ട്ടിക്കകത്തു വിമര്‍ശിച്ച എം.പി പതിയെ സജീവ സി.പി.എം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍റെ വധത്തോടെ സി.പി.എമ്മുമായി കൂടുതല്‍ അകന്നു. ഒടുവില്‍ തന്‍റെ  77-ാം ജന്മദിന ദിവസം സി.പി.എമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ ആര്‍.എം.പി.ഐയില്‍ ചേര്‍ന്ന് തന്‍റെ  കമ്യൂണിസ്റ്റ് ജീവിതം തുടരാന്‍ തീരുമാനിച്ചതായി എം.പി. കണാരേട്ടന്‍ പറഞ്ഞു. കണാരേട്ടനെ പോലെ പരിണിത പ്രജ്ഞരായ, അനുഭവ സമ്പത്തുള്ള സഖാക്കള്‍ പാര്‍ട്ടിയോടൊപ്പം ചേരാന്‍ തീരുമാനിച്ചത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്‌.

ഇത് ആര്‍.എം.പി.ഐ മുന്നോട്ടു വെക്കുന്ന ശരിയായ രാഷ്ട്രീയത്തിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. സി.പി.എം നേതൃത്വത്തിന്‍റെ  വഴിപിഴച്ച പോക്കില്‍ മനംനൊന്ത് നിരവധി പേര്‍ ഇതുപോലെ ആ പാര്‍ട്ടിക്കകത്തു വീര്‍പ്പുമുട്ടി കഴിയുകയാണ്. സാവധാനം അവരെല്ലാം ആര്‍.എം.പി.ഐയുടെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രിയ സഖാവ് എം.പി. കണാരേട്ടന് അഭിവാദ്യങ്ങള്‍…

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം : സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി...

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ...

ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു ; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

0
പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി....

ട്രിപ്പല്ല ജീവനാണ് വലുത്..; പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് സ്വകാര്യ ബസ്, ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ...

0
പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. പാലക്കാട്...

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം ; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

0
ബംഗളൂരു: സ്ത്രീകളെ ലൈം​ഗികമായി ഉപ​ദ്രവിക്കുന്ന നിരവധി വീഡിയോകൾ പുറത്തു വന്നതിനു പിന്നാലെ...