സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ. 2016 മുതല്‍ 2022 വരെയുള്ള കണക്കനുസരിച്ച്‌ തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടിയും  മലപ്പുറം ജില്ലയിലെ കരാറുകാര്‍ക്ക് 1181 കോടിയുമാണ് കുടിശികയെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. കണ്ണൂരില്‍ 924 കോടിയും തൃശൂരില്‍ 728 കോടിയുമാണ് കുടിശിക.

എന്നാല്‍ ആകെ കുടിശിക എത്രയെന്ന നിയമസഭയിലെ ചോദ്യത്തിന് 1270 കോടിയെന്നാണ് കഴിഞ്ഞ മാസം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെയുള്ള ആറുമാസത്തെ കണക്കുമാത്രമാണ് മന്ത്രി നല്‍കിയത്. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ലെന്നും വിവരാവകാശ രേഖയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ അറസ്റ്റിൽ

0
കാസര്‍കോഡ്: കാസര്‍കോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോഡ്...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ...

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...