തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ;- സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സിപിഎം സംസ്ഥാന സമിതിയിൽ നടന്നത്. സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്നത് തെറ്റായ വിവരങ്ങളാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേർന്ന് വിശകലനം ചെയ്തത്. അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾക്കും ഇന്ന് സമാപനമാകും.
സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാർക്കുമെതിരെ വിമർശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്
RECENT NEWS
Advertisment