സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്നും 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിയ കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വലിയവിളാകം മേലേ വീട്ടില്‍ നവീനിന്‍റെ  ഭാര്യ വിനീഷയെയാണ് (26) വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി നെടുമങ്ങാട് ജുവലറിയില്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിനീഷയില്‍ നിന്ന് രണ്ട് പവനോളം സ്വര്‍ണവും മറ്റ് സ്വര്‍ണാഭരണങ്ങള്‍ വിറ്റ ഇനത്തില്‍ നാലര ലക്ഷത്തിലധികം രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 27ന് രാത്രി 8.30തോടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയില്‍ സുകൃത ഫിനാന്‍സ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തന്‍ വീട്ടില്‍ വി.പി.പത്മകുമാറില്‍ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പണവും സ്വര്‍ണവും അടങ്ങുന്ന ബാഗ് തട്ടിയെടുത്തു കടന്നത്.

പിടിയിലായവര്‍ കാറില്‍ ഇരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കേസില്‍ നവീനിനെ കൂടാതെ കോട്ടുകാല്‍ വട്ടവിള സ്വദേശി ജി.എസ്.ഗോകുല്‍ (23), വട്ടവിള സ്വദേശി വിനീത് (34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നവീനിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് വിനീഷ അറസ്റ്റിലായത്‌. കരമനയില്‍ കഴിഞ്ഞ വര്‍ഷം ലോഡ്ജില്‍ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയും ഭര്‍ത്താവുമൊത്ത് നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിനീഷയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...