Sunday, May 12, 2024 3:54 pm

ലോകായുക്ത നിയമത്തില്‍ കടുംപിടുത്തം വിട്ട് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ കടുംപിടുത്തം വിട്ട് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ. ലോകായുക്ത വിധി പരിശോധിക്കാന്‍ സര്‍ക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വെക്കും.നിയമസഭ സമ്മേളനത്തിന് മുമ്ബ് സിപിഎം-സിപിഐ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ത്തുള്ള ഭേദഗതിയെ ശക്തമായി എതിര്‍ത്ത സിപിഐ വിട്ടുവീഴ്ച ചെയ്ത് ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. വിധിക്കെതിരെ ഗവര്‍ണ്ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ അപ്പീല്‍ നല്‍കാമെന്നതാണ് പ്രധാന ഭേദഗതി.

ഫലത്തില്‍ സിപിഐ ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഉന്നതാധികാര സമിതിയുടെ ഘടന വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശം. സിപിഐ പിന്നോട്ട് പോകുമ്ബോള്‍ ഈ ബദല്‍ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22ന് സഭാ സമ്മേളനം ചേരും മുമ്ബ് സിപിഎം-സിപിഐ ചര്‍ച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേ സമയം സിപിഐയുടെ ഭേദഗതി നിര്‍ദ്ദേശം മുന്‍ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം

0
ആലപ്പുഴ: ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വള്ളികുന്നം...

ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

0
മസ്‌കത്ത്: ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ...

നാടിന്‍റെ കാവൽക്കാരനായ തെരുവുനായയുടെ ജന്മദിനമാഘോഷിച്ച് നാട്ടുകാർ, 100 ബിരിയാണി വിതരണം ചെയ്തു

0
കൊല്ലം: ഒരു നാടിന്‍റെ കാവൽക്കാരനായ തെരുവുനായ തോമസിന്‍റെ പന്ത്രണ്ടാം ജന്മദിനം കേക്ക്...

നിജ്ജറുടെ കൊലപാതകം : ഒരു ഇന്ത്യക്കാരന്‍ കൂടി അറസ്റ്റില്‍

0
കാനഡ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി...