Sunday, April 28, 2024 3:37 pm

മീഷോ ഇനി മലയാളത്തിലും : പുതിയ അപ്ഡേഷനുമായി ഷോപ്പിംഗ് ആപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മീഷോ ഇനി മലയാളത്തിലും. സോഫ്റ്റ്ബാങ്കിന്‍റെ  പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ അപ്ഡേഷൻ കൊണ്ടു വന്നിരിക്കുന്നത്.  ഈ പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് രംഗം എല്ലാവർക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്‍റെ  ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകൾ കൂടി മീഷോ നിലവിൽ ഉൾപ്പെടുത്തിയത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്കും കടക്കുന്നതിനും ഓർഡറുകൾ നൽകുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്മെന്റുകൾ നടത്തുന്നതിനും ഡീലുകളും കിഴിവുകളും നേടുന്നതിനും ആൻഡ്രോയിഡ് ഫോണുകളിൽ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇഷ്ടഭാഷ തെരഞ്ഞെടുക്കാം.
ഉപയോക്താക്കളിൽ 50 ശതമാനം പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണെന്നതിനാലാണ് ഇത്തരമൊരു അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശിക ഭാഷകളുടെ അവതരണത്തോടെ ഉപയോക്താക്കൾ നേരിടുന്ന ഭാഷാ തടസം ഇല്ലാതാക്കുക എന്നതാണ് മീഷോയുടെ ലക്ഷ്യം.

ഇന്ത്യയിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കുള്ള സിംഗിൾ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുന്നതിനു മുന്നോടിയായുള്ള ചുവടുവെപ്പാണിത് എന്നാണ് മീഷോ ചീഫ് ടെക്നോളജി ഓഫീസർ സഞ്ജീവ് ബർൺവാൾ പറഞ്ഞത്. കഴിഞ്ഞ വർഷം മീഷോ പ്ലാറ്റ്‌ഫോമിൽ ഹിന്ദി ഒരു ഭാഷാ ഓപ്ഷനായി അവതരിപ്പിച്ചിരുന്നു. മീഷോ ഉപഭോക്താക്കളിൽ ഭൂരിഭാഗവും അഹമ്മദാബാദ്, വഡോദര, ജംഷഡ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഹിന്ദി സംസാരിക്കാനറിയാത്ത സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. ഇംഗ്ലീഷോ ഹിന്ദിയോ എല്ലായ്‌പ്പോഴും എല്ലാവരും തെരഞ്ഞെടുക്കുന്ന ഭാഷ ആയിരിക്കില്ല,” എന്നും പ്രസ്താവനയിൽ പറയുന്നു. 2021 മാർച്ചിന് ശേഷം പ്ലാറ്റ്‌ഫോമിലെ ഇടപാടുകൾ ഏകദേശം 5.5 മടങ്ങ് വർധിച്ചുവെന്ന് മീഷോ അവകാശപ്പെടുന്നു. അതേ കാലയളവിൽ തന്നെ ഇടപാടുകൾ ഒമ്പത് മടങ്ങ് വർദ്ധിച്ച് ഏകദേശം 72 ദശലക്ഷമായതായും പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസം : ഭീമൻ തിരമാലകൾക്ക് സാധ്യത ; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും...

ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാന്‍, ബഹ്‌റൈന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ്...

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ. എം. എസ്. സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത...

യാത്രക്കാര്‍ക്ക്‌ ഭീഷണിയായി റോഡിലേക്ക്‌ വളര്‍ന്ന്‌ കാട്‌

0
അടൂര്‍ : റോഡിലേക്ക്‌ കാടു വളര്‍ന്നു കയറിയത്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. ഒരു...