യാത്രക്കാര്‍ക്ക്‌ ഭീഷണിയായി റോഡിലേക്ക്‌ വളര്‍ന്ന്‌ കാട്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : റോഡിലേക്ക്‌ കാടു വളര്‍ന്നു കയറിയത്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. ഒരു വര്‍ഷം മുന്‍പ്‌ ദേശീയ നിലവാരത്തില്‍ ടാറിങ്‌ നടത്തിയ വെള്ളക്കുളങ്ങര – മണ്ണടി റോഡിലാണ്‌ വള്ളിപ്പടര്‍പ്പ്‌ കയറിയത്‌. വെള്ളക്കുളങ്ങര – നമ്പൂരേത്ത്‌ പടി ഭാഗത്താണ്‌ വലിയ തോതില്‍ കാട്‌ റോഡിലേക്ക്‌ പടര്‍ന്ന്‌ കയറിയത്‌. ഇതോടെ കാല്‍നട യാത്രക്കാര്‍ക്കു റോഡരികിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. റോഡിലേക്ക്‌ കയറി നടക്കുന്നതുമൂലം അപകടസാധ്യതയേറെയാണ്‌. റോഡ്‌ ടാറിങ്‌ നടത്തിയശേഷം ഇരുവശങ്ങളും മണ്ണിട്ടുയര്‍ത്തുകയോ കോണ്‍ക്രീറ്റ്‌ ചെയ്യുകയോ ചെയ്യാത്തതിനാല്‍ റോഡിന്റെ വശങ്ങള്‍ താഴ്‌ന്ന് കിടക്കുകയാണ്‌. ഇതുമൂലം എതിരേ വരുന്ന വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്പോള്‍ റോഡിലെ ടാറിങ്‌ ഭാഗത്തുനിന്നു തെന്നിമാറി വശങ്ങളിലെ താഴ്‌ച്ചയിലേക്ക്‌ മറിഞ്ഞ്‌ അപകടം സംഭവിക്കാം. സര്‍ക്കാര്‍ റോഡ്‌ സുരക്ഷയ്‌ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഇക്കാലത്താണു റോഡരികില്‍ ടാറിങ്‌ ഭാഗം കഴിഞ്ഞുള്ള വശങ്ങളില്‍ അപകടങ്ങള്‍ക്കിടയാക്കുന്ന താഴ്‌ചയുള്ളത്‌.  അപകടം സംഭവിച്ച്‌ ആളപായം ഉണ്ടായെങ്കിലെ അധികൃതര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുകയുള്ളോ എന്നാണ്‌ നാട്ടുകാരുടെ ചോദ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...