Tuesday, May 14, 2024 1:53 pm

മന്ത്രിമാരുടെ സ്റ്റാഫിനെ മര്യാദ പഠിപ്പിക്കാൻ സിപിഐഎം ; പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളുമായി സിപിഐഎം. സർക്കാരിൻ്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫീസിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാ​ഗമായി മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവർത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോ​ഗം വിളിക്കുന്നത്. 21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഐഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാർ. ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫലപ്രാപ്തിയിൽ സംശയമുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളിൽ പെടും. എന്നാൽ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് മന്ത്രിമാർ എത്തുന്നില്ലെന്ന വിലയിരുത്തലാണ് സിപിഐഎം നടപടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍

0
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ...

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാർക്കെതിരെ കേസ്

0
തിരുവനന്തപുരം : മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാർക്കെതിരെ കേസ്....

അങ്കമാലി ബസ് അപകടം : കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

0
തിരുവനന്തപുരം : എറണാകുളത്ത് മെയ് 10നുണ്ടായ ബസ് അപകടത്തെത്തുടര്‍ന്ന കെഎസ്ആർടിസി ഡ്രൈവറെ...